കുക്കിങ് അറിയണമെന്നില്ല ഫിഷ് ക്രമ്പ് തയാറാക്കാന്‍! സിമ്പിള്‍ റെസിപ്പി Delicious Fish Crumb Recipe
Mail This Article
ഫിഷ് ക്രമ്പ്
1. ഇടത്തരം കരിമീൻ – മൂന്ന്
2. മുളകുപൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. മുട്ട – രണ്ട്, അടിച്ചത്
4. റൊട്ടിപ്പൊടി – ഒരു കപ്പ്
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ മീൻ നന്നായി വെട്ടിക്കഴുകി വരഞ്ഞു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി കുഴച്ചു യോ ജിപ്പിച്ച് അരപ്പു തയാറാക്കുക.
∙ ഇതു മീനിൽ പുരട്ടി രണ്ടു മണിക്കൂർ ഫ്രിജിൽ വയ്ക്കണം.
∙ പിന്നീട് ഫ്രിജിൽ നിന്നെടുത്തു തണുപ്പു മാറിയശേഷം മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക.
∙ ചൂടായ എണ്ണയിൽ വറുത്ത്, സാലഡിനൊപ്പം വിളമ്പാം.
പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഹണി പോള്‍, കൊച്ചി.
