ഈസ്റ്ററിന് ഗ്രിൽഡ് ചിക്കൻ സാൻവിച്ച് വിരുന്നൊരുക്കാം
Mail This Article
ഗ്രിൽഡ് ചിക്കൻ സാൻവിച്ച് എന്നത് ആരോഗ്യകരവും സ്വാദിഷ്ടവുമായ ഒരു ലഘുഭക്ഷണമാണ്. ബ്രെഡ് സ്ലൈസുകൾക്കിടയിൽ മസാലകൾ ചേർത്ത് വേവിച്ച ചിക്കനും പച്ചക്കറികളും മയോണൈസും നിറച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഗ്രിൽ ചെയ്തെടുക്കുന്നു.
ആവശ്യമായ ചേരുവകൾ
1.പുളിയില്ലാത്ത തൈര് – രണ്ടു വലിയ സ്പൂണ്‍\ കുരുമുളകു ചതച്ചത് – കാല്‍ ചെറിയ സ്പൂണ്‍
മുളകുപൊടി –അര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കസൂരിമേത്തി – അര ചെറിയ സ്പൂണ്‍
2. ചിക്കന്‍ – 250 ഗ്രാം (എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കിയത്)
3. എണ്ണ – ഒരു ചെറിയ സ്പൂണ്‍
4. ബ്രെഡ് – നാലു സ്ലൈസ്
5. വെണ്ണ– രണ്ടു വലിയ സ്പൂണ്‍
6. പുതിന ചട്നി – പാകത്തിന്
7. സവാള, തക്കാളി, മല്ലിയില അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
∙ ഗ്രില്‍ പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ ഇടത്തരം തീയില്‍ തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കണം.
∙ ബ്രെഡ്സ്ലൈസില്‍ വെണ്ണ പുരട്ടിയ ശേഷം പുതിന ചട്നി പുരട്ടുക.
. ഇതിനു മുകളില്‍ ചിക്കനും ഏഴാമത്തെചേരുവയും നിരത്തി മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ടു മൂടുക.
∙ ഗ്രില്‍ ചെയ്തു വിളമ്പാം.