ADVERTISEMENT

സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ട്രൈ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല വിഭവമാണിത്. ചോറിനൊപ്പമോ ഫ്രൈഡ് റൈസിനൊപ്പമോ കഴിക്കാൻ ഇത് ബെസ്റ്റാണ്.

ആവശ്യമായ ചേരുവകൾ 
1. മീൻ കഷണങ്ങൾ മുള്ളില്ലാതെ – 180 ഗ്രാം 
2. സോയാ സോസ് – ഒരു വലിയ സ്പൂൺ
കോൺഫ്‌‌ളോർ – രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരുവലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി അരച്ചത്– ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
വറ്റൽമുളക് – രണ്ട്, അരിഞ്ഞത്
5. സ്പ്രിങ്അണിയൻ – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്
കാപ്സിക്കം – ഒന്ന്, കഷണങ്ങളാക്കിയത്
പച്ചമുളക് അരിഞ്ഞത്– ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. ഫിഷ് സ്റ്റോക്ക് –അരക്കപ്പ്
വിനാഗിരി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. മീൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ചൂടായ എണ്ണയിൽ വറുക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ഒരു മിനിറ്റ് വഴറ്റണം.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മീൻ വറുത്തതു ചേർക്കുക.
∙ ഫിഷ് സ്റ്റോക്കും വിനാഗിരിയും ചേർത്തു തിളപ്പിക്കണം.
∙ കോൺഫ്‌‌ളോർ അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തു തുടരെ ഇളക്കി കുറുക്കി വാങ്ങുക.
. നൂഡിൽസിനൊപ്പം വിളമ്പാം.

ADVERTISEMENT
Perfect Spicy Fish for Rice and Fried Rice:

Spicy Fish Recipe is a must-try for those who love flavorful and a bit of heat in their meals. This versatile dish pairs perfectly with both steamed rice and fried rice, making it a delightful addition to any dining experience.

ADVERTISEMENT
ADVERTISEMENT