വയറും നിറയ്ക്കും, പോഷകങ്ങളും നൽകും, ട്യൂണയുടെയും ചോറിന്റെയും മികച്ച കോമ്പിനേഷൻ Kid-Friendly Tuna Rice Ball Snack
Mail This Article
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ട്യൂണ റൈസ് ബോൾസ്. ചോറും ട്യൂണയും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് റെഡിയാക്കാം.
ആവശ്യമായ ചേരുവകൾ
1. ബസ്മതി അരി വേവിച്ചത്–അരക്കപ്പ്
2. ചീസ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
ട്യൂണ (ടിന്നിൽ കിട്ടുന്നത്) – കാൽ കപ്പ്
മല്ലിയില അരിഞ്ഞത്– ഒരു വലിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്– ഒരു വലിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4. മുട്ട – ഒന്ന്,അടിച്ചത്
5. റൊട്ടിപ്പൊടി – പാകത്തിന്
വെളുത്ത എള്ള് – ഒരു വലിയസ്പൂൺ
6. എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ അരി വേവിച്ചതു മെല്ലേ ഉടച്ചു കൊടുക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ഇതിലേക്കു പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കണം.
∙ ആവശ്യമെങ്കിൽ മുട്ട അടിച്ചതിന്റെ പകുതിയും ചേർത്തിളക്കി കുഴച്ചു ചെറുനാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കണം.
. ഓരോ ഉരുളയും മുട്ട അടിച്ചതിൽ മുക്കി എള്ളു ചേർത്ത റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരാം.