കബാബുകളിൽ താരം എപ്പോഴും കാൽമി കബാബ് തന്നെയാണ്. മുഗളായ് ശൈലിയിൽ തയ്യാറാക്കുന്ന ഈ ചിക്കൻ വിഭവം അധികം എരിവില്ലാത്തതും എന്നാൽ മസാലകളുടെ സമ്പന്നമായ രുചിയുള്ളതുമാണ്.
ആവശ്യമായ ചേരുവകൾ
1. ചിക്കൻ ലെഗ് പീസ് – 220 ഗ്രാം
2. ഉപ്പ് – പാകത്തിന്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
വെണ്ണ – ഒരു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കട്ടത്തൈര് – ഒരു ചെറിയ സ്പൂൺ
ഭുനാ ബേസൻ (കടലമാവ് വറുത്തത്) – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് അരച്ചത് – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് –അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി,അരച്ചത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
3. മൈക്രോ ഗ്രീൻ ബട്ടർ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ലെഗ് പീസ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി 20 മിനിറ്റ് അനക്കാതെ വയ്ക്കണം.
∙ പിന്നീട് ചൂടായ ഗ്രില്ലിൽ വച്ച് 15 മിനിറ്റ് ഇരുവശവും ഗ്രിൽ ചെയ്തെടുക്കണം.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി മൈക്രോഗ്രീന്‍ ബട്ടർ മുകളിൽ വച്ച് പുതിനച്ചട്നിക്കും സാലഡിനുമൊപ്പം വിളമ്പാം