പാലക് ചിക്കൻ ഒരു തവണ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. ചീരയിലെ ഫൈബർ, വൈറ്റമിൻസ്, അയേൺ എന്നിവയും ചിക്കനിലെ ഉയർന്ന പ്രോട്ടീനും ഒരുമിച്ച് ലഭിക്കുന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ബെസ്റ്റ് ആണ്. ഈ വിഭവം ചപ്പാത്തിക്കും ചോറിനും വളരെ അനുയോജ്യമാണ്.
ആവശ്യമായ ചേരുവകൾ
ചിക്കൻ (ബോൺലെസ്സ്)- 500 ഗ്രാം
വറ്റൽ മുളക് - 3 എണ്ണം
സോയ സോസ് - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപൊടി - 1 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി - 2 ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
കോൺ ഫ്ലോർ - 2 ടീസ്പൂൺ
സ്പിനാച് - 200 ഗ്രാം
ചെറിയുള്ളി- 15 എണ്ണം
കുരുമുളക് പൊടി - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
. വറ്റൽമുളക് മൂപ്പിപ്പിച്ചെടുത്ത ശേഷം നന്നായി പൊടിച്ചെടുക്കുക.
. സോയാ സോസ്, കോൺ ഫ്ലോർ, ഉപ്പ്, വറ്റൽമുളക്, കുരുമുളക് പൊടി എന്നിവ ചേർത്ത് ചിക്കൻ മാറിനേറ്റ് ചെയ്ത് മാറ്റിവെക്കാം.
. 10 മിനിറ്റ് വെച്ച ശേഷം ചെറിയ ചൂടിൽ പൊരിച്ചെടുക്കാം. ഇതിലേക്ക് സ്പിനാച് കൂടി ചേർത്തു വേവിച്ചെടുക്കാം.
. അതിലേക്ക് അല്പം മഞ്ഞൾപൊടിയും കുരുമുളക്പൊടിയും കൂടി ചേർക്കാം.
. മറ്റൊരു പാത്രത്തിൽ ചൂടായ വെളിച്ചെണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേർത്തു വഴറ്റി എടുത്ത് നന്നായി അരച്ചെടുക്കുക.
. അരപ്പു കൂടി ചേർത്ത് ചിക്കൻ ഇളക്കി യോജിപ്പിക്കാം.
. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ചൂടോടെ വിളമ്പാം.