ADVERTISEMENT

മസാലകൾ നന്നായി പുരട്ടി, കനലിൽ പാകത്തിന് ചുട്ടെടുത്ത സ്വാദിഷ്ടമായ ബോട്ടി കബാബ്. കൂടെ അല്പം നാരങ്ങാനീരും ഉള്ളിയും പുതിന ചട്ണിയും കൂടിയുണ്ടെങ്കിൽ സംഭവം ജോറായി

ആവശ്യമായ ചേരുവകൾ
1. ഇളം മട്ടൺ, എല്ലില്ലാതെ – 200 ഗ്രാം
2. കടുകെണ്ണ – ഒരു വലിയ സ്പൂൺ
തൈര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ജീരകംപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി– മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
പപ്പായ അരച്ചത് – ഒരു ചെറിയ സ്പൂൺ
ജാതിക്കാപ്പൊടി – ഒരു നുള്ള്
മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3. എണ്ണ– പാകത്തിന്
4. മൈക്രോഗ്രീൻസ്, മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മട്ടൺ കഷണങ്ങൾ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി പുരട്ടി 40 മിനിറ്റ് അനക്കാതെ വയ്ക്കണം.
∙ ഓരോ കഷണം മട്ടണും സ്ക്യൂവറിൽ കോർത്ത് എണ്ണ പുരട്ടി, 10–12 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു മിന്റ് ചട്നിക്കൊപ്പം വിളമ്പാം.

ADVERTISEMENT
Authentic Boti Kebab Recipe: A Malabar Culinary Delight:

Boti Kebab, a flavorful minced meat dish marinated in aromatic spices and grilled to perfection, is a culinary delight. This recipe offers a step-by-step guide to creating delicious Boti Kebabs with tender mutton, perfect for any occasion.

ADVERTISEMENT
ADVERTISEMENT