ADVERTISEMENT

കേരളീയ ശൈലിയിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ റോസ്റ്റഡ് കോക്കനട്ട് ചിക്കൻ. വറുത്ത തേങ്ങയും മലബാറി മസാലകളും ചേർത്ത് ചിക്കൻ റോസ്റ്റ് ചെയ്തെടുക്കുന്ന ഈ റെസിപ്പി ചോറിനും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ ബെസ്റ്റാണ്.

ആവശ്യമായ ചേരുവകൾ
1. ചിക്കൻ എല്ലില്ലാതെ - അരക്കിലോ
2. മുളകുപൊടി –അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് - ഒരു വലിയ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
3. വെളുത്തുള്ളി- 2 ടീസ്പൂൺ
4. ചുവന്നുള്ളി - 2 ടീസ്പൂൺ
5. തക്കാളി - 2 എണ്ണം
6. തേങ്ങാപ്പാൽ - 1 കപ്പ്
7. തേങ്ങാകൊത് - കാൽ കപ്പ്
8. കശുവണ്ടിപരിപ്പ് - അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി അൽപം വെളിച്ചെണ്ണയിൽ വറുത്തെടുക്കണം.
∙ നാലാമത്തെ ചേരുവ വറുത്തു തരുതരുപ്പായി പൊടിച്ചു വയ്ക്കണം.
∙ ചിക്കൻ വറുത്ത അതേ വെളിച്ചെണ്ണയിൽ വെളുത്തുള്ളി അരിഞ്ഞതു മൂപ്പിച്ച ശേഷം ചുവന്നുള്ളി ചതച്ചതും ചേർത്തു വഴറ്റണം.
∙ ചുവന്നുള്ളി നന്നായി മൂത്തു വരുമ്പോൾ ചിക്കൻ വറുത്തതും പൊടിച്ചു വച്ച മസാലയും ചേർത്തിളക്കുക.
∙ ഇതിലേക്കു തക്കാളി അരച്ചതും തേങ്ങാപ്പാലും ചേർത്തു വറ്റിച്ചെടുക്കുക.
∙ തേങ്ങാക്കൊത്തും കശുവണ്ടിപ്പരിപ്പും ചുട്ടെടുത്തു പൊടിച്ചതും കറിയിൽ ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങി വിളമ്പാം.

ADVERTISEMENT
Quick and Tasty Roasted Coconut Chicken - Perfect for Any Meal:

Kerala Style Roasted Coconut Chicken is a flavorful dish featuring chicken roasted with desiccated coconut and Malabar spices, perfect for rice and parotta. This easy-to-make recipe uses simple ingredients and offers a delicious taste of Kerala cuisine.

ADVERTISEMENT
ADVERTISEMENT