ADVERTISEMENT

പഴുത്ത മാമ്പഴത്തിന്റെ സ്വാഭാവിക മധുരവും, കട്ടിത്തേങ്ങാപ്പാലിന്റെ ക്രീമി പാകവും, മസാലകൾ ചേർത്ത കൊഞ്ചും ഒത്തുചേരുന്ന ഒരു കിടിലൻ ഫ്യൂഷൻ വിഭവമാണ് മാംഗോ കോക്കോനട്ട് പ്രോൺസ് ഡിലൈറ്റ്.

ആവശ്യമായ ചേരുവകൾ
1. ചെമ്മീൻ – 250 ഗ്രാം
2. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ
സോയാസോസ് – ഒന്നര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മുട്ട – ഒന്ന്
ഉപ്പ് - അര ചെറിയ സ്പൂൺ
3. മൈദ -അരക്കപ്പ്
കോൺഫ്ളോർ – അരക്കപ്പ്
കുരുമുളകുപൊടി - അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
ഗാര്‍ലിക് പൗഡർ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. എണ്ണ- വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചെമ്മീൻ വൃത്തിയാക്കിയതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി അരമണിക്കൂർ വയ്ക്കുക.
∙ മൂന്നാമത്തെ ചേരുവ ഒരു പരന്ന പാത്രത്തിൽ യോജിപ്പിച്ച്, പുരട്ടിവച്ചിരിക്കുന്ന ചെമ്മീൻ അതിൽ മുക്കി വറുത്തു കോരുക.
∙ ഇതു മാംഗോ സോസിനും തേങ്ങാപ്പാല്‍ മയണീസിനുമൊപ്പം വിളമ്പാം.

∙ മാംഗോ സോസ് തയാറാക്കാൻ ഒരു മാമ്പഴം, കാല്‍ ചെറിയ സ്പൂൺ കുരുമുളകുപൊടി, കാല്‍ ചെറിയ സ്പൂൺ ജീരകം, മൂന്ന് അല്ലി വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് അര ചെറിയ സ്പൂൺ, ഒരു വലിയ സ്പൂൺ ചെറുനാരങ്ങാനീര്, അര ചെറിയ സ്പൂൺ വറ്റൽമുളകു ചതച്ചത്, ഒരു വലിയ സ്പൂണ്‍ സോയാ സോസ്, കാൽ കപ്പ് വെള്ളം, ഒരു വലിയ സ്പൂൺ തേൻ, ഒരു നുള്ള് ഉപ്പ് എന്നിവ മിക്സിയിൽ അരയ്ക്കുക.
. ഇതൊരു പാനിലാക്കി അടുപ്പത്തുവച്ചു നല്ല തിളക്കം വരുമ്പോൾ വാങ്ങി വിളമ്പാം.
∙ തേങ്ങാപ്പാൽ മയണീസ് തയാറാക്കാൻ വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ, മുക്കാൽ കപ്പ് എണ്ണ, ഒരു വലിയ സ്പൂൺ വിനാഗിരി, അര ചെറിയ സ്പൂൺ കുരുമുളകുപൊടി എന്നിവ പാകത്തിനുപ്പും ചേർത്ത് അടിച്ചെടുക്കുക.

ADVERTISEMENT
Discover the Exquisite Mango Coconut Prawns Delight:

Mango Coconut Prawns Delight is a sensational fusion dish blending the natural sweetness of ripe mangoes, the creamy richness of thick coconut milk, and spiced prawns. This recipe guides you through creating a delightful culinary experience by marinating prawns, frying them to perfection, and serving them with a homemade mango sauce and coconut milk mayonnaise.

ADVERTISEMENT
ADVERTISEMENT