ADVERTISEMENT

കൊതിയൂറും പ്രോൺസ് ഇൻ ജിൻജർ ഗാർലിക് കോക്കനട്ട് ഗ്രേവി റെഡി. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത കട്ടി തേങ്ങാപ്പാൽ ഗ്രേവിയിൽ തയ്യാറാക്കിയ ഈ പ്രോൺസ് കറി ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം സൂപ്പറാണ്.

ആവശ്യമായ ചേരുവകൾ
1. ചെമ്മീൻ –അരക്കിലോ
2. മഞ്ഞൾപ്പൊടി – ഒരു നുള്ള്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ– രണ്ടു വലിയ സ്പൂൺ
4. കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – നാല്, നീളത്തിൽ രണ്ടായി പിളർന്നത്
5. ചുവന്നുള്ളി അരിഞ്ഞത്– കാൽ കപ്പ്
6. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
7. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
8. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചെമ്മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ ഇതില്‍ ചുവന്നുള്ളി ചേർത്തു വഴറ്റി മൃദുവാകുമ്പോൾ തക്കാളിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ തേങ്ങാപ്പാലും വെള്ളവും ചേർത്തിളക്കി തിള വന്നു തുടങ്ങുമ്പോൾ ചെമ്മീൻ ചേർത്തു കൃത്യം അഞ്ച് മിനിറ്റ് വേവിക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി കുറച്ചു സമയം വച്ച ശേഷം വിളമ്പാം.

ADVERTISEMENT
Spicy Ginger Garlic Prawns in Coconut Gravy:

Prawns curry featuring a rich ginger, garlic, and thick coconut milk gravy offers a delightful culinary experience. This dish is perfectly complemented by rice, chapati, and appam, making it a versatile main course. The recipe involves marinating prawns with turmeric powder and vinegar, then sautéing aromatics like ginger, garlic, and green chilies in coconut oil.

ADVERTISEMENT
ADVERTISEMENT