ADVERTISEMENT

കട്ടിപ്പാലിൽ കുറുക്കിയെടുത്ത കോക്കനട്ട് ക്രീമി റൈസിനൊപ്പം, എരിവും പുളിയും ചേർന്ന ഗ്രിൽഡ് ഗ്രീൻ ഫിഷ്. ആരോഗ്യകരവും അതോടൊപ്പം അതീവ രുചികരവുമാണ് ഈ വിഭവം.

ആവശ്യമായ ചേരുവകൾ
1. നെയ്മീൻ – അരക്കിലോ
2. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
3. വെളിച്ചെണ്ണ– പാകത്തിന്
4. ഗ്രാമ്പൂ, ഏലയ്ക്ക – മൂന്നു വീതം
കറുവാപ്പട്ട – ഒരു കഷ്ണം
5. സവാള – രണ്ട്,അരിഞ്ഞത്
പച്ചമുളക് - അഞ്ച്,അരിഞ്ഞത്
6. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് - ഓരോ ചെറിയ സ്പൂൺ
7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ ഒന്നാംപാൽ – ഒരു കപ്പ്
രണ്ടാംപാൽ – ഒന്നരക്കപ്പ്
8. തക്കാളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
9. തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് - ആറ്
10. കൈമ അരി - രണ്ടു കപ്പ്
11. നെയ്യ് – ഒരു ചെറിയ സ്പൂൺ
12. ഗ്രാമ്പൂ, ഏലയ്ക്ക – മൂന്നു വീതം
കറുവാപ്പട്ട – ഒരു കഷണം
13. ഇഞ്ചി വെളുത്തുള്ളി പച്ചമുളകു പേസ്റ്റ് – ഒരു വലിയ സ്പൂൺ
14. തൈര് - ഒരു വലിയ സ്പൂൺ
15. വെള്ളം – മൂന്നരക്കപ്പ്
16. ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ
നെയ്യ് - രണ്ടു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
പുതിനയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി അൽപം വെളിച്ചെണ്ണയിൽ വറുത്തു മാറ്റിവയ്ക്കുക.
∙ മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിച്ച ശേഷം സവാളയും പച്ചമുളകും ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ച തച്ചതു ചേർത്തു വഴറ്റി, രണ്ടാംപാൽ ഒഴിച്ചിളക്കുക.
∙ തിളച്ച ശേഷം വറുത്തു വച്ച മീനും എട്ടാമത്തെ ചേരുവയും ചേർത്തു വറ്റി വരുമ്പോൾ കശുവണ്ടിപ്പരിപ്പും തേങ്ങയും അരച്ചു ചേർത്ത ഒന്നാംപാൽ ചേർത്തിളക്കി വാങ്ങുക.
∙ അരി 20 മിനിറ്റ് കുതിർത്ത് ഊറ്റി വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ചൂടാക്കി 12 ആമത്തെ ചേരുവ മൂപ്പിച്ച ശേഷം വെളുത്തുള്ളി–ഇഞ്ചി–പച്ചമുളക് പേസ്റ്റ് ചേർത്ത് മൂപ്പിക്കുക.
∙ ഇതിലേക്കു തൈരും മൂന്നരക്കപ്പ് തിളച്ച വെള്ളവും ചേർത്തിളക്കി, കുതിർത്തൂറ്റിയ അരിയും പാകത്തിനുപ്പും ചേർത്തിളക്കി വറ്റിച്ചെടുക്കുക.
. വറ്റി വരുമ്പോൾ തയ്യാറാക്കിയ മീനിന്റെ ഗ്രേവിയിൽ നിന്നു മൂന്നു വലിയ സ്പൂൺ ഗ്രേവി കൂടി ചേർത്തിളക്കി വാങ്ങുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ അൽപം ചോറു നിരത്തി, മീനിന്റെ ഗ്രേവി മാത്രം ഒഴിച്ചു കൊടുക്കുക.
∙ അതിനു മുകളിൽ ബാക്കി ചോറിന്റെ പകുതി നിരത്തി 1ആമത്തെ ചേരുവ യോജിപ്പിച്ചതു നിരത്തുക.
∙ ഇതിനു മുകളിൽ ബാക്കി ചോറു നിരത്തി, അതിനു മുകളില്‍ മീനും നിരത്തി, അടച്ചു വച്ച് 15 മിനിറ്റ് ദം ചെയ്തെടുക്കുക.
∙ ഗ്രിൽഡ് ഫിഷ് തയാറാക്കാൻ രണ്ടു പീസ് വലുതായി നുറുക്കിയ മീൻ പാകത്തിനുപ്പും കുരുമുളകുപൊടിയും നാരങ്ങനീരും പുരട്ടി അല്‍പം എണ്ണയിൽ വറുത്തെടുക്കുക.
. കാൽ കപ്പ് തേങ്ങ ചുരണ്ടിയത്, അഞ്ചു ചുവന്നുള്ളി, ഒരു ചെറിയ സ്പൂൺ പച്ചക്കുരുമുളക്, ഏഴു കാന്താരി, രണ്ടു കഷണം പച്ചമാങ്ങ പൊരിച്ചത്, കറിവേപ്പില എന്നിവ പാകത്തിനുപ്പും ചേർത്തരച്ചു ചമ്മന്തി തയാറാക്കുക.
. പാനിൽ വാഴയില വച്ച് അൽപം വെളിച്ചെണ്ണ ഒഴിച്ച്, കറിവേപ്പില നിരത്തുക.
. ഇതിനു മുകളിൽ ചമ്മന്തിയിൽ പൊതിഞ്ഞ മീൻ വച്ച്, കാൽ കപ്പ് കട്ടിത്തേങ്ങാപ്പാൽ ഒഴിച്ചു പൊള്ളിച്ചെടുത്തു റൈസിനൊപ്പം വിളമ്പാം.

ADVERTISEMENT
Healthy Coconut Cream Rice with Spicy Grilled Fish:

Coconut cream rice with spicy and tangy grilled fish is a healthy and delicious dish. The recipe involves preparing grilled fish marinated with salt, pepper, and lemon juice, then pan-frying it. Separately, a flavorful gravy is made with coconut milk, spices, onions, ginger, garlic, and tomatoes. The rice is cooked with aromatic whole spices and ghee, then mixed with the fish gravy. Finally, the dish is assembled by layering the rice and fish in a pot and steam-cooking (dum). The grilled fish is also prepared with a special chutney made from grated coconut, shallots, green peppercorns, bird's eye chilies, fried raw mango, and curry leaves, which is then steamed in banana leaves with coconut milk.

ADVERTISEMENT
ADVERTISEMENT