രുചിയും ആരോഗ്യവും ഒന്നിനൊന്ന് മെച്ചപ്പെടുത്തിയ ചിക്കൻ ബ്രെസ്റ്റ് റൈസ് ബൗൾ.. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഊർജ്ജവും നൽകുന്ന ഒരു കംപ്ലീറ്റ് മീൽ.
ആവശ്യമായ ചേരുവകൾ 1. ചിക്കൻ ബ്രേസ്റ് - 1 എണ്ണം 2. ഉപ്പ് - ആവശ്യത്തിന് കുരുമുളക് പൊടി - 2 ടീസ്പൂൺ ഒറിഗാനോ - 2 ടീസ്പൂൺ ചില്ലി ഫ്‌ലേക്സ് - 1 ടീസ്പൂൺ ഗാർലിക് പൗഡർ - ആവശ്യത്തിന് 3. ബട്ടർ - 3 ടീസ്പൂൺ 4. വെളുത്തുള്ളി അരിഞ്ഞത് - 6 എണ്ണം 5. തൈം - ആവശ്യത്തിന് 6. സോയ സോസ് - 2 ടീസ്പൂൺ
ADVERTISEMENT
തയ്യാറാക്കുന്ന വിധം . രണ്ടാമത്തെ ചേരുവ ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ മാറ്റിവെക്കാം. . പാൻ ചൂടാക്കി ബട്ടർ ചേർക്കുക. . ചിക്കൻ നന്നായി പൊരിച്ചെടുത്ത് മാറ്റിവെക്കുക. . അതേ സോസ്പാനിലേക്ക് അല്പം കൂടി ബട്ടർ ചേർക്കുക. . അതിലേക്ക് അരിഞ്ഞു വെച്ച വെളുത്തുള്ളിയും തൈമും ചേർത്ത് ഇളക്കുക. . അല്പം സോയ സോസ് ഒഴിക്കുക. . പൊരിച്ച ചിക്കൻ ചേർത്തു ചോറിനും പച്ചക്കറിക്കുമൊപ്പം വിളമ്പാം.
ADVERTISEMENT
Flavorful & Healthy Chicken Breast Rice Bowl:
Chicken is a complete meal that provides the protein and energy your body needs. This recipe enhances both taste and health with a flavorful chicken breast rice bowl. Marinate the chicken breast with salt, pepper, oregano, chili flakes, and garlic powder for at least thirty minutes. Sear the marinated chicken in butter until well-cooked. Sauté minced garlic and thyme in the same pan, then add soy sauce. Combine the seared chicken with the sauce and serve alongside rice and vegetables for a nutritious and delicious meal.