ADVERTISEMENT

മുട്ട പ്രേമികൾക്ക് ഒട്ടും മിസ്സ് ചെയ്യാൻ പറ്റാത്ത ഒരു ഇൻഡോ-ചൈനീസ് വിഭവമാണ് ചില്ലി എഗ്ഗ്സ്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ആവശ്യമായ ചേരുവകൾ
മുട്ട - 4 എണ്ണം
ഓയിൽ - ആവശ്യത്തിന്
മുളക്പൊടി - 1 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - 2 എണ്ണം
സവാള - 1, ചെറുതായി അരിഞ്ഞത്
തക്കാളി - 2 എണ്ണം
മല്ലിയില - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. പാനിൽ എണ്ണയൊഴിച്ച ശേഷം മുട്ട പൊട്ടിച്ചൊഴിക്കുക.
. ആവശ്യത്തിന് മുളക്പൊടിയും ഉപ്പും ചേർത്ത് ചിക്കി പൊരിച്ചെടുത്ത് മാറ്റിവെക്കുക.
. അതെ പാനിൽ അല്പം എണ്ണയൊഴിച്ചു വെളുത്തുള്ളി, പച്ചമുളക്, സവാള, തക്കാളി എന്നിവ ചേർത്തു വഴറ്റി എടുക്കുക.
. എരിവിനനുസരിച്ച് മുളക്പൊടിയും ഉപ്പും അല്പം വെള്ളവും ചേർത്ത ശേഷം നന്നായി വേവിച്ചെടുക്കുക.
. വെന്തു കഴിഞ്ഞാൽ മല്ലിയിലയും തയ്യാറാക്കി വെച്ച മുട്ടയും ചേർത്തു നന്നായി ഇളക്കി ചേർക്കുക.

ADVERTISEMENT
Easy Chilli Egg Recipe for All Ages:

Chilli eggs is an Indo-Chinese dish that egg lovers should not miss. This dish, which can be prepared very quickly, is equally liked by children and adults. It involves scrambling eggs with chili powder and salt. Then, sautéing ingredients like garlic, green chilies, onions, and tomatoes, followed by adding chili powder, salt, and water to cook. Finally, coriander leaves and the prepared scrambled eggs are mixed together to complete this quick and flavorful dish.

ADVERTISEMENT
ADVERTISEMENT