ആവോലി കാന്താരി പൊള്ളിച്ചത്
1.ആവോലി – ഒന്ന്
2.ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.കുരുമുളക് – ഒരു ചെറിയ സ്പൂൺ0
പെരുംജീരകം – അര ചെറിയ സ്പൂൺ
വറ്റൽ മുളക് – ഒന്ന്
5.ചുവന്നുള്ളി – അരക്കപ്പ്
വെളുത്തുള്ളി – അഞ്ച് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
കറിവേപ്പില – ഒരു തണ്ട്
കാന്താരി മുളക് – എട്ട്
തക്കാളി – ഒന്നിന്റെ പകുതി
ഉപ്പ് – പാകത്തിന്
6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
7.നാരങ്ങനീര് – ഒരു പകുതി നാരങ്ങയുടേത്
തേങ്ങാപ്പാൽ – കാൽ കപ്പ്
8.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙മീൻ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കുക.
∙അഞ്ചാമത്തെ ചേരുവ വഴറ്റി ചുവന്നുള്ളി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടി ചേർക്കണം.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വേവിച്ചു മിക്സിയിൽ നന്നായി അരയ്ക്കണം.
∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കി മാറ്റി വയ്ക്കുക.
∙പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി മീൻ വറുത്തു കോരണം.
∙വാഴയിലയിൽ അരപ്പ നിരത്തി മുകളിൽ മീൻ വച്ച് വീണ്ടു അരപ്പു നിരത്തി പൊതിഞ്ഞു ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ട് പത്തു മിനിറ്റ് വേവിക്കണം.
∙ചൂടോടെ ചോറിനൊപ്പം വിളമ്പാം.