Tuesday 06 July 2021 11:55 AM IST : By Beena Mathew

വെറൈറ്റി രുചിയിലൊരു ആവോലി സ്പെഷ്യൽ ഫ്രൈ, ടേസ്റ്റി റെസിപ്പി!

avoli

ആവോലി സ്പെഷ്യൽ ഫ്രൈ

1.ആവോലി – മൂന്ന്

2.മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വെളുത്തുള്ളി – അഞ്ച് – ആറ് അല്ലി

പച്ചമുളക് – രണ്ട്–മൂന്ന്, പിളർന്നത്

നാരങ്ങാനീര് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ, പച്ചമുളക് പിളർന്നത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മീൻ വെട്ടിക്കഴുകി വാൽ കളഞ്ഞ് മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത് കിച്ചൺ ടവ്വലിൽ നിരത്തുക.

∙നാലാമത്തെ ചേരുവ വച്ച് അലങ്കരിച്ചു വിളമ്പാം.