Friday 21 June 2024 12:48 PM IST

ആവോലി തേങ്ങാപ്പാൽ കറി, അപ്പത്തിനും പൊറോട്ടയ്ക്കും ഒപ്പം കലക്കൻ കോമ്പിനേഷൻ!

Liz Emmanuel

Sub Editor

avolithenga

ആവോലി തേങ്ങാപ്പാൽ കറി

1.ആവോലി – അരക്കിലോ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

4.ചുവന്നുള്ളി – അരക്കപ്പ്, ചതച്ചത്

ഇഞ്ചി – ഒരു ചെറിയ സ്പൂൺ, കനം കുറച്ച് അരിഞ്ഞത്

കറിവേപ്പില – ഒരു തമ്ട്

ഉപ്പ് – പാകത്തിന്

5.മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – നാലു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, കാൽ കപ്പു വെള്ളത്തിൽ കുതിർത്തത്

തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – ഒരു കപ്പ്

വെള്ളം – പാകത്തിന്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – മുക്കാൽ കപ്പ്

ഉലുവപൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ആവോലി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു മൂന്നാമത്തെ ചേരുവ വഴറ്റണം.

∙നാലാമത്തെ ചേരുവ വഴറ്റി ചുവന്നുള്ളി കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കണം.

∙മീൻ കഷണങ്ങള്‍ ചേർത്തിളക്കി മൂടിവച്ചു തീ കുറച്ചു വച്ചു വേവിക്കുക.

∙എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക.