Saturday 15 January 2022 04:51 PM IST : By സ്വന്തം ലേഖകൻ

ബീഫിൽ വെറൈറ്റി പരീക്ഷിക്കണോ, തയാറാക്കൂ സോയ ബീഫ് ഫ്രൈ!

beef

സോയ ബീഫ് ഫ്രൈ

1.ബീഫ് – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്

2.സോയാസോസ് – ഒന്നര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പ‌ൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

3.വെളിച്ചെണ്ണ – അഞ്ചു വലിയ സ്പൂൺ

4.കടുക് – രണ്ടു ചെറിയ സ്പൂൺ

5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

6.ഉരുളക്കിഴങ്ങ് – ഒന്ന്, നീളത്തിൽ കഷണങ്ങളാക്കി വറുത്തത്

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.

∙ഇതു പ്രഷർ കുക്കറിലാക്കി നന്നായി വേവിക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിൽ സവാളയും കറിവേപ്പിലയും ചേർത്തു വഴറ്റണം.

∙സവാള വാടുമ്പോൾ ബീഫ് വേവിച്ചതു ചേർത്തു നന്നായി വറുക്കുക.

∙ഉരുളക്കിഴങ്ങു വറുത്തത് മുകളിൽ വിതറി വിളമ്പാം.