Monday 28 June 2021 04:47 PM IST : By Ammu Mathew

തൊട്ടുകൂട്ടാൻ രുചിയൂറും ബീഫ് അച്ചാർ, ഈസി റെസിപ്പി!

beef

ബീഫ് അച്ചാർ

1.ബീഫ് – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

2.കാശ്മീരി മുളകുപൊടി – അഞ്ചു വലിയ സ്പൂൺ

3.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.വെളുത്തുള്ളി – കാൽ കിലോ

ഇഞ്ചി – കാൽ കിലോ

ഉലുവാ കുതിർത്തത് – രണ്ടു ചെറിയ സ്പൂൺ

5.കായംപൊടി – രണ്ടു ചെറിയ സ്പൂൺ

6.എള്ളെണ്ണ – 250 ഗ്രാം

7.കടുക് – ഒരു വലിയ സ്പൂൺ

8.പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

9.വിനാഗിരി – 375 മില്ലി

പാകം ചെയ്യുന്ന വിധം

∙ബീഫ് ഒരു വലിയ സ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙നാലാമത്തെ ചേരുവ മയത്തിൽ അരച്ച് ബാക്കി മുളകുപൊടിയും കായംപൊടിയും ചേർത്തു വയ്ക്കണം.

∙ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ബീഫ് വേവിച്ചത് അരപ്പോടു കൂടി വറുത്തു കോരുക. അധികം മൂക്കരുത്. ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്ക് ബീഫ് വറുത്ത എണ്ണയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വിനാഗിരിയും ബീഫും ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങുക.

∙ചൂടാറിയ ശേഷം ഭരണിയിലാക്കി ഒരു മാസം കഴിയുമ്പോൾ ഉപയോഗിക്കാം.