Saturday 31 August 2024 03:45 PM IST : By സ്വന്തം ലേഖകൻ

നാവിൽ അലിഞ്ഞുചേരുന്ന തനിനാടൻ ബീഫ് റോസ്‌റ്റ്, കിടിലൻ റെസിപ്പി!

beefffff

ബീഫ് റോസ്‌റ്റ്

1.ബീഫ് – ഒന്നര കിലോ

2.ചുവന്നുള്ളി – ഒരു കപ്പ്

വെളുത്തുള്ളി – രണ്ടു വലിയ സ്പൂൺ

ഇഞ്ചി – ഒരു വലിയ സ്പൂൺ

പച്ചമുളക് – ആറ്

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ

3.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

4.ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

5.സവാള – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മീറ്റ് മസാല – രണ്ടു വലിയ സ്പൂൺ

7.വെള്ളം – പാകത്തിന്

8.തക്കാളി – രണ്ട്, അരിഞ്ഞത്

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

9.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

10.തേങ്ങാക്കൊത്ത് – ഒരു കപ്പ്

കറിവേപ്പില – ഒരു തണ്ട്

വറ്റൽമുളക് – നാല്

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം.

∙ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കുക.

∙ഇതിലേക്കു ചതച്ചു വച്ചിരിക്കുന്ന മിശ്രിതവും അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ബീഫും പാകത്തിനു വെള്ളവും ഒഴിച്ചിളക്കി മൂടി വച്ചു വേവിക്കുക.

∙മുക്കാൽ‌ വേവാകുമ്പോൾ മൂടി തുറന്നു എട്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി 10–മത്തെ ചേരുവ ചേർത്തു വഴറ്റി കറിയിൽ ചേർത്തു വിളമ്പാം.