Thursday 30 May 2024 03:40 PM IST

പൊറോട്ടയ്ക്കൊപ്പം കിടിലൻ രുചിയിൽ കഴിക്കാം ചെമ്മീൻ കിഴി, കൊതിപ്പിക്കും റെസിപ്പി!

Liz Emmanuel

Sub Editor

prawnsssssss

ചെമ്മീൻ കിഴി

1.ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – 200 ഗ്രാം

2.ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്

ഇഞ്ചി ചതച്ചത് – അര വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – 1, അരിഞ്ഞത്

5.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

7.കട്ടിത്തേങ്ങാപ്പാൽ – അരക്കപ്പ്

8.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു ഒരു മണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ തിരിച്ചും മറിച്ചുമിട്ട് മൂന്നു മിനിറ്റ് വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ നാലാമത്തെ ചേരുവ വഴറ്റണം. ആവശ്യമെങ്കില്‍ കൂടുതൽ വെളിച്ചെണ്ണ ചേർക്കാം.

∙ചുവന്നുള്ളി ഗോൾഡൻ നിറമാകുമ്പോൾ പൊടികൾ ചേർക്കാം.

∙പച്ചമണം മാറുമ്പോൾ തക്കാളിയും ഉപ്പും ചേർത്തു വഴറ്റണം.

∙തക്കാളി വെന്തുടയുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി വറുത്തു വച്ചിരിക്കുന്ന ചെമ്മീനും കറിവേപ്പിലയും ചേർത്തു തിളപ്പിക്കണം.

∙എണ്ണ തെളിയുമ്പോൾ വാങ്ങുക.‌

∙അൽപം വലിയ വാഴയില വാട്ടി നടുവിലായി തയാറാക്കിയ ചെമ്മീൻ കൂട്ടു വച്ച് എല്ലാ വശത്തു നിന്നും പൊതിഞ്ഞു കിഴി പോലെ കെട്ടണം.

∙പാനിൽ അൽപം എണ്ണ ഒഴിച്ച് തയാറാക്കിയ പൊതി വച്ച് അഞ്ചു മിനിറ്റു മൂടി വച്ച് വേവിക്കുക. രുചികരമായ ചെമ്മീൻ കിഴി തയാർ.