ചെമ്മീൻ റോസ്‌റ്റ്
1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – കാൽ കിലോ
2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറി സ്പൂൺ
ഉപ്പ് – പാകത്തിന്
വിനാഗിരി – ഒരു വലി സ്പൂൺ
3.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
4.സവാള – രണ്ട്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലി സ്പൂൺ
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
പെരുംജീരകംപൊടി – കാൽ ചെറിയ സ്പൂൺ
6.തക്കാളി – രണ്ട്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
7.തേങ്ങാപ്പാൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ചെമ്മീന്‍ വൃത്തിയാക്കി വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതിൽ ചെമ്മീൻ ചേര്‍ത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരി വയ്ക്കണം.
∙ഇതേ പാനിൽ ബാക്കി വെളിച്ചെണ്ണ കൂടി ഒഴിച്ചു നാലാമത്തെ ചേരുവ വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വറ്റുക.
∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.
∙എണ്ണ തെളിയുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി തിളയ്ക്കുമ്പോൾ വറുത്തു വച്ച ചെമ്മീൻ ചേർത്തിളക്കി യോജിപ്പിക്കണം.
∙ചാറു കുറുകി ചെമ്മീനിൽ മസാല പൊതിഞ്ഞിരിക്കുന്ന പാകത്തിനു വാങ്ങി കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.