Friday 06 August 2021 03:05 PM IST

ചപ്പാത്തിക്കും ചോറിനുമൊപ്പം ചിക്കന്‍ ചെട്ടിനാട്, കിടിലന്‍ രുചി!

Liz Emmanuel

Sub Editor

chettinaaad

ചിക്കന്‍ ചെട്ടിനാട്

1.ചിക്കന്‍ - അരക്കിലോ

2.സവാള - അരക്കപ്പ്

  ഇഞ്ചി - ഒരു വലിയ സ്പൂണ്‍

  വെഴുത്തുള്ളി - ഒരു വലിയ സ്പൂണ്‍

  പെരുംജീരകം - ഒരു വലിയ സ്പൂണ്‍

  ജീരകം - ഒരു ചെറിയ സ്പൂണ്‍

  കുരുമുളക് - ഒന്നര ചെറിയ സ്പൂണ്‍

  വറ്റല്‍മുളക് - അഞ്ച്

  തേങ്ങ വറുത്ത് എടുത്തത് - അരക്കപ്പ്

3.എണ്ണ - രണ്ടു വലിയ സ്പൂണ്‍

4.കറുവാപ്പട്ട - രണ്ടിഞ്ചു നീളത്തില്‍

  ഗ്രാമ്പൂ - ഒരു ചെറിയ സ്പൂണ്‍

  ഏലയ്ക്ക - ഒരു ചെറിയ സ്പൂണ്‍

  ജീരകം - ഒരു ചെറിയ സ്പൂണ്‍

5.സവാള - ഒരു കപ്പ്

6.തക്കാളി - അരക്കപ്പ്

7.മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍

8.ഉപ്പ് - പാകത്തിന്

9.മല്ലിയില - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

.ചിക്കന്‍ കഴുകി കഷണങ്ങളാക്കി വയ്ക്കുക.

.രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചു ചിക്കനില്‍ ചേര്‍ക്കുക.

.എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക.

.പച്ചമണം മാറുമ്പോള്‍ സവാളയും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക.

.ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തു 5 മ്ിനിറ്റ് വഴറ്റുക.

.ഇതിലേക്കു ചിക്കന്‍ കഷണങ്ങളും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തു വേവിക്കുക.

.ചാറു കുറുകി വരുമ്പോള്‍ മല്ലിയില വിതറി ചൂടോടെ വിളമ്പാം.