Friday 29 December 2023 12:38 PM IST : By സ്വന്തം ലേഖകൻ

കാപ്സിക്കം സോസിൽ വേവിച്ചെടുത്ത കിടുക്കാച്ചി കറി, തയാറാക്കാം ചിക്കൻ ബെൽ കറി!

chicken bell

ചിക്കൻ ബെൽ കറി

1.ചിക്കൻ – അരക്കിലോ

2.എണ്ണ – മൂന്നു വലിയ സ്പൂൺ

3.ജീരകം – ഒരു ചെറിയ സ്പൂൺ

4.സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – നാല്, നീളത്തില്‍ അരിഞ്ഞത്

5.ഉപ്പ് – പാകത്തിന്

6.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

7.ചുവന്ന കാപ്സിക്കം – ഒന്ന്

ഏലയ്ക്ക – അഞ്ച്

കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

8.വെണ്ണ – ഒരു ചെറിയ സ്പൂൺ

9.മല്ലിയില, അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം വാലാന്‍ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക.

∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള ഗോൾഡൻ നിറമാകുമ്പോൾ ചിക്കൻ ചേർത്തു വഴറ്റി പാകത്തിനുപ്പും ചേർത്തു മൂടി വച്ചു വേവിക്കുക.

∙ചിക്കൻ കഷണങ്ങളുടെ നിറം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙പച്ചമണം മാറി മസാല ചിക്കനിൽ പൊതിഞ്ഞ പരുവത്തിൽ ഏഴാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തിളക്കി മൂടി വച്ച് അഞ്ചു മിനിറ്റു വേവിക്കുക.

∙വെന്തു പാകമാകുമ്പോൾ വെണ്ണ ചേർത്തിളക്കി വാങ്ങുക.

∙മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.