ചിക്കൻ സ്റ്റിക് വിത്ത് ചീസ് ആൻഡ് മഷ്റൂം
1. കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് - 200 ഗ്രാം
2. സവാള - ഒന്ന്
കാപ്സിക്കം - ഒന്ന്
ചീസ് - 200 ഗ്രാം
കൂൺ - 200 ഗ്രാം
3. കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ
മുളകുപൊടി - ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - അര ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
4. മുട്ട - ഒന്ന്
5. റൊട്ടിപ്പൊടി - പാകത്തിന്
6. എണ്ണ - വറുക്കാൻ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ സവാള കാപ്സിക്കം, ചീസ്, കൂൺ എന്നിവ കോഴിക്കഷണങ്ങളുടെ അതേ വലുപ്പത്തിൽ മുറിക്കുക.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക. ഈ മസാല മിശ്രിതം, സവാള, കാപ്സിക്കം, ചീസ്, കൂൺ എന്നിവയിൽ ചേർത്തു യോജിപ്പിക്കുക.
∙ നീളമുള്ള ഈർക്കിലി അല്ലെങ്കിൽ സ്ക്യൂവറിൽ, ചിക്കൻ, സവാള, കാപ്സിക്കം എന്നിവ ഒന്നിടവിട്ടു കുത്തി അടുപ്പിച്ചു വയ്ക്കുക. ഇതു മുട്ട പതപ്പിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിയുക.
∙ നല്ല തിളച്ച എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
∙ ചൂടോടെ ഉപയോഗിക്കാം.