Thursday 27 July 2023 02:09 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാൻ അപാര രുചിയിലൊരു ചിക്കൻ വരട്ട്, ഈസി റെസിപ്പി!

chicken

ചിക്കൻ വരട്ട്

1.ചിക്കൻ – ഒരു കിലോ

2.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – മുക്കാൽ വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ചിക്കൻ മസാല – ഒരു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

‌ ഉപ്പ് – പാകത്തിന്

5.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

6.പെരുംജീരകം – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

പച്ചമുളക് – മൂന്ന്

7.സവാള – മൂന്ന്, അരിഞ്ഞത്

8.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

9.തക്കാളി – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

11.ഗരംമസാല – ഒരു വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ‌ഒന്നര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് വെളിച്ചെണ്ണയിൽ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ വാങ്ങുക.

∙ഇതില്‍ നിന്നും പകുതി മസാലയെടുത്ത് ചിക്കനിൽ പുരട്ടി നാലാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു സവാള ചേർത്തു വഴറ്റണം.

∙സവാള ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റണം.

‌∙പച്ചമണം മാറുമ്പോൾ ബാക്കിയുള്ള മസാലയും ചേർത്തു വഴറ്റുക.

∙തക്കാളിയും പാകത്തിനുപ്പും ചേർത്തു വഴറ്റി അ‍ഞ്ചു മിനിറ്റു മൂടിവച്ചു വേവിക്കുക.

∙എണ്ണ തെളിയുമ്പോൾ ചിക്കനും ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക.

∙ഇതിലേക്കു 11–ാമത്തെ ചേരുവ ചേർത്തിളക്കി വരട്ടിയെടുക്കാം.