Monday 20 July 2020 01:31 PM IST : By സ്വന്തം ലേഖകൻ

ചിക്കനിൽ തീർക്കാം പുതുരുചി! ചിക്കൻ പച്ചക്കറികൾക്കൊപ്പം!

Chicken With Vegetables

ചിക്കൻ പച്ചക്കറികൾക്കൊപ്പം

1. ചിക്കൻ - മുക്കാൽ കിലോ

2. ഉപ്പ് - പാകത്തിന്

വിനാഗിരി - ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ

3. എണ്ണ - പാകത്തിന്

4. സോയാസോസ് - രണ്ടു ചെറിയ സ്പൂൺ

5. െവളുത്തുള്ളി - അഞ്ച് അല്ലി, അരിഞ്ഞത്

6. സവാള - ഒന്ന്, നാലാക്കിയത്

7. കാരറ്റ്, ബ്രോക്ക്‌ലി തുടങ്ങിയ പച്ചക്കറികൾ - ഒരു കപ്പ്

8. സെലറി അരിഞ്ഞത് - കാൽ‌ കപ്പ്

9. സ്‌റ്റോക്ക് - ഒരു കപ്പ്

ടുമാറ്റോ സോസ് - ഒരു വലിയ സ്പൂൺ

കോൺഫ്ളോർ - രണ്ടു ചെറിയ സ്പൂൺ, ഒരു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത്

10.പഞ്ചസാര - ഒരു ചെറിയ സ്പൂൺ

11.ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ചിക്കൻ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു വറുത്തു വാങ്ങുന്നതിനു തൊട്ടുമുമ്പ് സോയാസോസ് ചേർത്തു വാങ്ങുക.

∙അൽപം എണ്ണ ചൂടാക്കി, സവാള ചേർത്തു വഴറ്റിയ ശേഷം പച്ചക്കറികൾ ചേർത്തു വഴറ്റുക.

∙ഇതിലേക്കു സെലറിയും േചർത്തു വേവിക്കണം.

∙പച്ചക്കറികൾ വെന്ത ശേഷം ചിക്കൻ ചേർത്തിളക്കി, ഒമ്പതാമത്തെ ചേരുവയും േചർത്തിളക്കുക.

∙പഞ്ചസാര ചേർത്തിളക്കി ഉപ്പും കുരുമുളകും പാകത്തിനാക്കി വാങ്ങുക.