Tuesday 07 July 2020 01:03 PM IST : By സ്വന്തം ലേഖകൻ

നൂഡില്‍സിനും ഫ്രൈഡ്റൈസിനും ഒപ്പം വിളമ്പാൻ രണ്ടു പുതുരുചികൾ; ചൈനീസ് ചിക്കനും സ്‌റ്റെർ ഫ്രൈഡ് ബീഫും!

July 7

ചൈനീസ് ചിക്കൻ

1. ചിക്കൻ ബ്രെസ്റ്റ് – 450 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

2. പഞ്ചസാര – ഒരു െചറിയ സ്പൂണ്‍

ഡാർക്ക് സോയാസോസ് – ഒരു വലിയ സ്പൂൺ

കോൺഫ്ളോർ – ഒരു വലിയ സ്പൂൺ‌

സോസിന്

3. പഞ്ചസാര – ഒരു െചറിയ സ്പൂൺ

വൈറ്റ് വിനിഗർ (ചൈനീസ്) – രണ്ടു െചറിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ

ചിക്കൻ സ്റ്റോക്ക് – പാകത്തിന്

കോൺഫ്ളോർ – രണ്ടു െചറിയ സ്പൂൺ

4. നിലക്കടലയെണ്ണ – രണ്ടു വലിയ സ്പൂൺ

5. കുരുമുളക് – നാലഞ്ചു മണി

6. ചൈനീസ് വൈൻ – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

ഗലാൻഗാൽ (മാങ്ങായിഞ്ചി) പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മഞ്ഞ കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു മൂന്നു എണ്ണം

വറ്റൽമുളക് – രണ്ടു–മൂന്ന്, അരി കളഞ്ഞു വട്ടത്തില്‍‌ മുറിച്ചത് രണ്ടു ചെറി‌യ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ് വറുത്തത് – 10–12

പാകം െചയ്യുന്ന വിധം

∙ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙ സോസിനുള്ള മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മാറ്റിവയ്ക്കുക.

∙എണ്ണ നന്നായി ചൂടാക്കി കുരുമുളകു മണികളിട്ടു നന്നായി കറുത്തു വരുമ്പോൾ കോരി മാറ്റി വയ്ക്കുക.

∙ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു മെല്ലേ വറുത്ത ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കുക.

∙ നന്നായി യോജിച്ച ശേഷം സോസ് ചേർത്തിളക്കി 10–12 മിനിറ്റ് കൂടി അടുപ്പത്തു വയ്ക്കണം.

∙ പിന്നീട് കശുവണ്ടി വറുത്തതും വിതറി വാങ്ങി ചൂടോടെ നൂഡിൽസിനോ ഫ്രൈഡ് റൈസിനോ ഒപ്പം വിളമ്പാം.

chinese Chicken

സ്‌റ്റെർ ഫ്രൈഡ് ബീഫ് സവാളയ്ക്കും മഷ്റൂമിനും ഒപ്പം

1. ബീഫ്, കൊഴുപ്പില്ലാതെ സ്ലൈസ് െചയ്തത് അല്ലെങ്കിൽ വേവിച്ച ബീഫ് സ്ലൈസ് ചെയ്തത് - 250 ഗ്രാം

2. ഫൈവ് സ്പൈസ് പൗഡർ - കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി - മൂന്ന് അല്ലി, അരിഞ്ഞത്

ഇഞ്ചി ഗ്രേറ്റ് െചയ്തത് - അര െചറിയ സ്പൂൺ

3. എണ്ണ - മൂന്നു വലിയ സ്പൂണ്‍

4. സവാള - രണ്ട് ഇടത്തരം, ഓരോന്നും എട്ടായി മുറിച്ചത്

ബട്ടൺ മഷ്റൂം - എട്ട്, അരിഞ്ഞത്

5. സോയാസോസ് - രണ്ടു വലിയ സ്പൂൺ

പഞ്ചസാര - രണ്ടു െചറിയ സ്പൂൺ

സ്റ്റോക്ക് - മുക്കാൽ കപ്പ്

6. വെള്ളം - ഒരു കപ്പ് (ആവശ്യമെങ്കിൽ)

7. കോൺഫ്ളോർ - രണ്ടു െചറിയ സ്പൂൺ, ഒരു വലിയ സ്പൂൺ െവള്ളത്തിൽ കലക്കിയത്

8. സ്പ്രിങ് അണിയൻ - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ബീഫ് കഷണങ്ങളാക്കിയതിൽ രണ്ടാമത്തെ േചരുവ വിതറി നന്നായി യോജിപ്പിച്ചു വയ്ക്കണം.

∙ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി, സവാളയും മഷ്റൂമും േചർത്തു രണ്ടു–മൂന്നു മിനിറ്റ് വഴറ്റുക.

∙ഇതിലേക്കു ബീഫ് ചേർത്തു നല്ല ചൂടിലാക്കി തുടരെയിളക്കിയും മെല്ലേ കുടഞ്ഞും യോജിപ്പിക്കുക. ബീഫിന്റെ നിറം മാറി വരണം.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം േചർക്കാം.

∙ കോൺഫ്ളോർ വെള്ളത്തിൽ കലക്കിയതും േചർത്തിളക്കി കുറുക്കി വാങ്ങി സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Stir Fried Beef With Onion and Mushroom