Monday 16 October 2023 12:37 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം അപാര രുചിയിൽ കക്ക കുരുമുളകു റോസ്‌റ്റ്, തയാറാക്കാം ഈസിയായി!

clam

കക്ക കുരുമുളകു റോസ്‌റ്റ്

1.കക്കയിറച്ചി, വൃത്തിയാക്കിയത് – 200 ഗ്രാം

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ‌

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

വെള്ളം – കാൽ കപ്പ്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കറിവേപ്പില – ഒരു തണ്ട്

5.ഇഞ്ചി, ചതച്ചത് – അര വലിയ സ്പൂൺ

വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്, ചതച്ചത്

6.സവാള – രണ്ട്, അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

‍കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കക്കയിറച്ചിയിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വഴറ്റുക.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള വഴറ്റണം.

∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന കക്കയിറച്ചിയും ചേർത്തു വഴറ്റി വരട്ടിയെടുക്കുക.

∙കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.