Tuesday 02 May 2023 12:56 PM IST : By സ്വന്തം ലേഖകൻ

ഉണക്കചെമ്മീൻ ഇങ്ങനെ തയാറാക്കി നോക്കൂ, പാത്രം കാലിയാകുന്ന വഴിയറിയില്ല!

prawns

ഉണക്കചെമ്മീൻ ഉലർത്ത്

1.ഉണക്കചെമ്മീൻ – 200 ഗ്രാം

2.വറ്റൽമുളക് – അഞ്ച്, വെള്ളത്തിൽ കുതിർത്തത്

3.ചുവന്നുള്ളി – കാൽ കപ്പ്

കറിവേപ്പില – ഒരു തണ്ട്

4.വെളിച്ചെണ്ണ – പാകത്തിന്

5.കറിവേപ്പില – രണ്ടു തണ്ട്

6.വാളൻപുളി, വെള്ളത്തിൽ കുതിർത്തത് – പാകത്തിന്

7.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഉണക്കചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി തല കളഞ്ഞ് വയ്ക്കുക.

∙വറ്റൽമുളക് മിക്സിയിൽ ചതച്ചെടുക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും ചതയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി വൃത്തിയാക്കി വച്ചിരിക്കുന്ന ഉണക്കചെമ്മീൻ വറുത്ത് കേരി വയ്ക്കുക.

∙ഇതേ എണ്ണയിൽ ചതച്ചു വച്ചിരിക്കുന്ന ചേരുവകൾ വഴറ്റുക.

∙പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന ഉണക്കചെമ്മീൻ ചേർക്കണം.

∙ഇതിലേക്ക് കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙പാകത്തിന് പുളിവെള്ളം ഒഴിച്ച് വേവിക്കണം.

∙വെള്ളം വറ്റി വരുമ്പോൾ ഉപ്പു ചേർത്തിളക്കി തോർത്തിയെടുക്കാം.