Tuesday 03 November 2020 12:08 PM IST : By Vanitha Pachakam

ഇന്നത്തെ സ്പെഷ്യൽ ഇതാകട്ടെ; താറാവു റോസ്റ്റ്!

duck

താറാവു റോസ്റ്റ്

1. വൃത്തിയാക്കിയ താറാവ് മുഴുവനോടെ - ഒന്ന്

2. വെളുത്തുള്ളി - ഒരു കുടം

പച്ചമുളക് - നാല്

കുരുമുളക് - ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

ഉപ്പ് - പാകത്തിന്

3. വെളിച്ചെണ്ണ - അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ താറാവു വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ മയത്തിൽ അരച്ചു താറാവിന്റെ അകത്തും പുറത്തും പുരട്ടി നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ അൽപം വലുപ്പമുള്ള ചട്ടിയിൽ എണ്ണ ചൂടാക്കി താറാവ് ഇട്ട് തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

∙ പാകത്തിനു വെള്ളം ഒഴിച്ചു ചെറുതീയിൽ വച്ച് പാത്രം അടച്ചു വച്ചു വേവിച്ചു ചാറു വറ്റിച്ചെടുക്കണം.

∙ താറാവ് കഷണങ്ങളാക്കി വിളമ്പാം.