ഇറാനി ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.കുരുമുളക് – ഒരു വലിയ സ്പൂൺ
ഏലയ്ക്ക – 6–7
വെളുത്തുള്ളി – 10–15 അല്ലി
ഇഞ്ചി – ഒരു കഷണം
പച്ചമുളക് – രണ്ട്
3.മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മുട്ട വെള്ള – ഒരു മുട്ടയുടേത്
4.എണ്ണ – മൂന്നു വലിയ സ്പൂൺ
5.മല്ലിയില, പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക
∙രണ്ടാമത്തെ ചേരുവ അരച്ചതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചേർത്തു വറുത്തു കോരുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.