ADVERTISEMENT

ക്രിസ്പി ചിക്കൻ

1.തൊലി കളയാത്ത ചിക്കൻ – അരക്കിലോ

ADVERTISEMENT

2.എഗ്‌വൈറ്റ് – ഒന്ന്

കൊക്കോ പൗഡർ – അര ടീസ്പൂൺ

ADVERTISEMENT

ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ് – 2 ടീസ്പൂൺ

കോൺഫ്‍ളോർ – 1 കപ്പ്

ADVERTISEMENT

ലെമൺ ജ്യൂസ് – പകുതി നാരങ്ങയുടേത്‌

ഉപ്പ് – ആവശ്യത്തിന്

3.കോൺഫ്ലെക്സ്/ഓട്ട്സ് പൊടിച്ചത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ച്, ഉപ്പു വെള്ളത്തിൽ മുക്കി ഒരു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക.

ചിക്കൻ പുറത്തെടുത്ത്, പെയ്സ്റ്റ് രൂപത്തിലാക്കിയ രണ്ടാമത്തെ ചേരുവ തേച്ചുപിടിപ്പിക്കുക. ഇതു വീണ്ടും ഫ്രിഡ്ജിൽ വയ്ക്കണം.

അരമണിക്കൂറിനു ശേഷം പുറത്തെടുത്ത് ആവശ്യമെങ്കിൽ അല്പംകൂടി കോൺഫ്‌ളോർ പുരട്ടാം.

പൊടിച്ച ഓട്ട്സിലോ കോൺഫ്ലെയ്ക്സിലോ മുക്കി പൊരിച്ചെടുക്കാം.

ADVERTISEMENT