ADVERTISEMENT

ആവോലി വറുത്തത്

1.ആവോലി – ഒന്ന്

ADVERTISEMENT

2.വറ്റൽമുളക് – അഞ്ച്

ചുവന്നുള്ളി – എട്ട്

ADVERTISEMENT

3.ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – അഞ്ച് അല്ലി

ADVERTISEMENT

കറിവേപ്പില – ഒരു തണ്ട്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

4.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വരഞ്ഞു മാറ്റി വയ്ക്കുക.

∙വറ്റൽമുളകും ചുവന്നുള്ളിയും വെവ്വേറെ ചുട്ടു മാറ്റി വയ്ക്കുക.

∙മിക്സിയുടെ ജാറിൽ ചുട്ടുവച്ച മുളകും ചുവന്നുള്ളിയും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി അരയ്ക്കണം.

∙ഇതു തയാറാക്കി വച്ചിരിക്കുന്ന മീനിൽ പുരട്ടി ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ടു വറുത്തെടുക്കുക.

 

 

ADVERTISEMENT