Friday 15 March 2024 11:11 AM IST : By Vanitha Pachakam

ഇഫ്താർ വിഭവങ്ങളിലെ സൂപ്പർസ്റ്റാർ... രുചിയൂറും മട്ടൻ ഹലീം നിങ്ങൾക്കും തയ്യാറാക്കാം

mutton-haleem

ഹലീം

1. നെയ്യ് – 150 മില്ലി

2. കുരുമുളക് – 50 ഗ്രാം

   കറുവാപ്പട്ട – ഒരു ചെറിയ സ്പൂൺ

   പച്ച ഏലയ്ക്ക – അഞ്ചു ചെറിയ സ്പൂൺ

   വഴനയില – നാല്

   സാജീരകം – ഒരു വലിയ സ്പൂൺ

3. പച്ചമുളക്മു ഴുവനോടെ – എട്ട്

   ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – 50 ഗ്രാം

4. മട്ടൺ എല്ലില്ലാതെ ഈർക്കിലി കനത്തിൽ അരിഞ്ഞത് – 800 ഗ്രാം

5. ഉപ്പ് – പാകത്തിന്

   മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

6. ഗോതമ്പ് – 125 ഗ്രാം

7. സവാള വറുത്തത് – 150 ഗ്രാം

   മല്ലിയില അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

   പുതിനയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

   കുങ്കുമപ്പൂവ് – ഒരു നുള്ള്

8. നെയ്യ്, നാരങ്ങാനീര്, മല്ലിയില അരിഞ്ഞത്, പുതിനയില അരിഞ്ഞത്, സവാള വറുത്തത്, കുങ്കുമപ്പൂവ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙  ഒരു ചെമ്പിൽ നെയ്യ്ചൂ ടാക്കി, കുരുമുളക്, കറുവാപ്പട്ട, പച്ച ഏലയ്ക്ക, വഴനയില, സാ ജീരകം എന്നിവ ചേർത്തു മൂപ്പിക്കുക.

∙  ഇതിലേക്ക്പ ച്ചമുളകും ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം മട്ടൺ ചേർത്തു 10 മിനിറ്റ് വഴറ്റുക.

∙  ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി മട്ടണിൽ നിന്നും വെള്ളം വരുമ്പോൾ രണ്ടു ലീറ്റർ വെള്ളം ചേർത്തു മൂന്നു മണിക്കൂർ ചെറുതീയിൽ വേവിക്കുക.

∙  മട്ടൺ പകുതി വേവാകുമ്പോൾ, രണ്ടു മണിക്കൂർ കുതിർത്തു വച്ച ഗോതമ്പു ചേർത്തു തുടരെ ഇളക്കി വേവിക്കുക. കുഴഞ്ഞു വരണം.

∙  ഇതിൽ ഏഴാമത്തെ ചേരുവ ചേർത്തു 10 മിനിറ്റ് നന്നായി വേവിക്കുക.

∙  നെയ്യ്, നാരങ്ങാനീര്, മല്ലിയില അരിഞ്ഞത്, പുതിനയില അരിഞ്ഞത്, സവാള വറുത്തത്, കുങ്കുമപ്പൂവ് എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes