Thursday 28 March 2024 03:17 PM IST : By സ്വന്തം ലേഖകൻ

ഫ്രൈഡ് റൈസ് ഇനി മുതൽ ഹെൽതിയായി തയാറാക്കാം, ഇതാ റെസിപ്പി!

healthy FR

ഹെൽതി ഫ്രൈഡ് റൈസ്

1.ചിക്കൻ, എല്ലില്ലാതെ – 180 ഗ്രാം

2.കാരറ്റ്, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

ബ്രോക്ക്‌ലി, അരിഞ്ഞത് – കാൽ കപ്പ്

കാബേജ്, അരിഞ്ഞത് – കാൽ കപ്പ്

സവാള, അരിഞ്ഞത് – കാൽ കപ്പ്

ചെറുപയർ മുളപ്പിച്ചത് – കാല്‍ കപ്പ്

3.മുട്ട – ഒന്ന്

4.ബസ്മതി അരി,വേവിച്ചത് – അരക്കപ്പ്

സോസിന്

5.സോയ സോസ് – ഒരു വലിയ സ്പൂൺ

ഗ്രീൻ ചില്ലി സോസ് – ഒരു വലിയ സ്പൂൺ

ഒലിവ് ഓയിൽ – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

6.ഉപ്പ്, കുരുമുളക് – പാകത്തിന്

മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യന്ന വിധം

∙പാൻ ചൂടാക്കി ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് വേവിച്ചു മാറ്റി വയ്ക്കുക. എണ്ണ ചേർക്കരുത്.

∙ഇതേ പാനിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙മുട്ട അടിച്ചതും ചേർത്തിളക്കി ചിക്കിയെടുക്കണം.

∙വേവിച്ചു വച്ചിരിക്കുന്ന അരിയും ചേർത്തിളക്കണം.

∙അഞ്ചാമത്തെ ചേരുല യോജിപ്പിച്ചു സോസ് തയാറാക്കി റൈസിൽ ചോർത്തു നന്നായി യോജിപ്പിക്കുക.

∙ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.