Wednesday 30 November 2022 04:04 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ ഹണി ബട്ടർ ചിക്കൻ, തയാറാക്കാം ഈസിയായി!

honey chicken

ഹണി ബട്ടർ ചിക്കൻ

1.ചിക്കൻ, തൊലിയോടുകൂടി – ഒരു കിലോ

2.മൈദ – അരക്കപ്പ്

കോൺഫ്‌ളോർ – അരക്കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ഗാര്‍ലിക്ക് പൗഡർ – രണ്ടു വലിയ സ്പൂൺ

തണുത്ത വെള്ളം – ഒരു കപ്പ്

3.എണ്ണ – വറുക്കാൻ പാകത്തിന്

4.വെണ്ണ – അരക്കപ്പ്

വെളുത്തുള്ളി – മൂന്ന അല്ലി, അരിഞ്ഞത്

5.സോയാ സോസ് – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

6.തേന്‍ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ നന്നായി കഴുകി കഷ്ണങ്ങളാക്കി വയ്ക്കുക.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ഗോൾഡൻ‌ നിറത്തിൽ വറുത്തു കോരുക.

∙പാനിൽ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

‌∙പഞ്ചസാര അലിഞ്ഞു തിളച്ചു വരുമ്പോൾ തേന്‍ ചേർത്തു യോജിപ്പിക്കണം.

∙വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി വാങ്ങുക.

∙വെളുത്ത എള്ളും സ്പ്രിങ് അണിയനും കൊണ്ട് അലങ്കരിച്ചു വിളമ്പാം.