കാന്താരി ചിക്കൻ
1.ചിക്കൻ – ഒരു കിലോ
2.കുരുമുളക് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – 10 അല്ലി
കാന്താരി – 20 എണ്ണം
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.ചുവന്നുള്ളി – 20–25 എണ്ണം
5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
6.തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
7.കറിവേപ്പില – പാകത്തിന്
തേങ്ങാപ്പാൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഷണങ്ങൾ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു ചിക്കനിൽ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റുക.
∙ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.
∙ചിക്കനും ചേർത്തിളക്കി ഏഴാമത്തെ ചേരുവ ചേർത്തു വേവിച്ചു വാങ്ങാം.