Monday 10 January 2022 03:14 PM IST : By Soju Philip

കുട്ടനാടൻ സ്പെഷ്യൽ‌ കരിമീൻ മോലി, അപ്പത്തിനും ഇടിയപ്പത്തിനും അടിപൊളി കോമ്പിനേഷൻ!

karimemolly

കരിമീൻ മോലി

1.കരിമീൻ – രണ്ട്

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.കടുക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5.ഇഞ്ചി തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ അരി‍ഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ

6.പച്ചമുളക് – നാല്–അഞ്ച്, അരിഞ്ഞത്

സവാള അരിഞ്ഞത് – ഒരു കപ്പ്

7.തക്കാ‌ളി – ഒന്ന്, അരിഞ്ഞത്

8.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

9.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ – രണ്ടു കപ്പ്

10.ഒന്നാം പാൽ – ഒരു കപ്പ്

11.ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

12.കറിവേപ്പില, തക്കാളി കഷണങ്ങളാക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മീൻ വെട്ടിക്കഴുകി വയ്ക്കുക.

∙മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വച്ച ശേഷം അൽപം എണ്ണയിൽ വറുത്തു മാറ്റി വയ്ക്കുക.

∙പാനിൽ ‌എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിക്കുക.

∙ഇതിലേക്ക് ഇഞ്ച‌ിയും വെളുത്തുള്ളിയും ചേർത്തു വഴറ്റിയ ശേഷം പച്ചമുളകും സവാളയും ചേർത്തു വഴറ്റണം.

∙സവാള നിറം മാറാതെ മൃദുവായി വരുമ്പോൾ തക്കാളി ചേർക്കുക.

∙ഇതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത ശേഷം രണ്ടാംപാലും വറുത്തു വച്ച മീനും ചേർത്തു ചെറുതീയിൽ വേവിക്കണം.

∙മീൻ വെന്ത ശേഷം ഒന്നാംപാൽ ചേർത്ത് പാൻ ചുറ്റിച്ചു വയ്ക്കുക. ഉപ്പും നാരങ്ങാനീരും ചേർത്ത് ഒരു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നു വാങ്ങുക.

∙കറിവേപ്പിലയും തക്കാളിയും കൊണ്ട് അലങ്കരിച്ച് ചൂടോടെ അപ്പത്തിനോ ചോറിനോ ഒപ്പം വിളമ്പാം.