Tuesday 30 November 2021 02:30 PM IST : By സ്വന്തം ലേഖകൻ

സ്വാദോടെ വിളമ്പാം തേങ്ങാപ്പാൽ കരിമീൻ പൊള്ളിച്ചത്, ഈസി റെസിപ്പി!

karime

തേങ്ങാപ്പാൽ കരിമീൻ പൊള്ളിച്ചത്

1.കരിമീൻ – രണ്ട്

2.കുരുമുളക് – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ചുവന്നുള്ളി – മൂന്ന്

3.വെളിച്ചെണ്ണ – പാകത്തിന്

4.പച്ചമുളക് ചെറുതായി അരിഞ്ഞത് – രണ്ട്

ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു കഷണം

ചുവന്നുള്ളി ചെറുതായി അരിഞ്ഞത് – അരക്കപ്പ്

കറിവേപ്പില – ആവശ്യത്തിന്

5.തേങ്ങ – അര മുറി തേങ്ങയുടെ കുറുകിയ പാൽ ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙കരിമീൻ വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചെടുത്ത് കരിമീനിൽ പുരട്ടി പത്ത് മിനിറ്റ് വയ്ക്കണം.

∙ചുവടു കട്ടിയുള്ള ചീനച്ചട്ടി അടുപ്പിൽ വച്ചു വെളിച്ചെണ്ണ ചൂടാക്കി, മുകളിൽ വലുപ്പമുള്ള ഒരു വാഴയില ഇടുക.

∙നാലാമത്തെ ചേരുവയിൽ പകുതി വാഴയിലയിൽ വിതറി അതിനു മുകളിൽ മീൻ നിരത്തുക.

∙ഈ മീനിന്റെ മുകളിൽ നാലാമത്തെ ചേരുവയുടെ ബാക്കി വിതറിയ ശേഷം തേങ്ങാപ്പാൽ ഒഴിച്ച് ഒരു വാഴയില കൊണ്ടു മൂടി ചെറുതീയിൽ വേവിക്കുക. പാകമാകുമ്പോൾ മീൻ മറിച്ചിടുക.

∙വീണ്ടും മൂടി തേങ്ങാപ്പാൽ വറ്റുമ്പോൾ വാങ്ങി പൊടിയാതെ വിളമ്പുക.