കൂന്തൽ വരട്ടിയത്
1.കൂന്തൽ – മുക്കാൽ കിലോ
2.ചുവന്നുള്ളി – പത്ത്, അരിഞ്ഞത്
സവാള – ഒരു ചെറുത്, അരിഞ്ഞത്
വെളുത്തുള്ളി – എട്ട് അല്ലി
തക്കാളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
3.കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാല പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
5.കറിവേപ്പില – ഒരു തണ്ട്
6.കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙കൂന്തൽ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙മൺചട്ടിയിൽ രണ്ടാമത്തെ ചേരുവ ചേർത്തു കൈകൊണ്ടു ഞെരടി യോജിപ്പിക്കണം.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവയും കൂന്തലും ചോേർത്തു യോജിപ്പിച്ച് വേവിക്കുക. വെള്ളം ചേർക്കരുത്.
∙മുക്കാൽ വേവാകുമ്പോൾ വാങ്ങുക.
∙മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വറുക്കുക.
∙വേവിച്ചു വച്ചിരിക്കുന്ന കൂന്തൽ ചേർത്തു വെള്ളം വറ്റിച്ചു വരട്ടി എടുക്കണം.
∙പാകത്തിനു കുരുമുളകുപൊടിയും ചേർത്തു വാങ്ങാം.