Tuesday 21 July 2020 11:21 AM IST : By സ്വന്തം ലേഖകൻ

കിരീടം വച്ചൊരു വെറൈറ്റി ഐറ്റം! ക്രൗൺ ഓഫ് ലാമ്പ് വിത് സ്പൈസി ഗ്രേവി

Crown of lamb

ക്രൗൺ ഓഫ് ലാമ്പ് വിത് സ്പൈസി ഗ്രേവി

1. ആടിന്റെ വാരിയെല്ല് – എട്ട് (രണ്ടു സെറ്റ്)

2. മുളകുപൊടി – ഒരു െചറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

ഉപ്പ് – ഒരു െചറിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

3. എണ്ണ – പാകത്തിന്

4. സവാള – രണ്ടു വലുത്, അരിഞ്ഞത്

5. കശ്മീരിമുളക് – എട്ട്

വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

കടുക് – ഒന്നര െചറിയ സ്പൂൺ

ജീരകം – കാല്‍ െചറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു െചറിയ സ്പൂൺ

6. തക്കാളി – ഒരു വലുത്, അരിഞ്ഞത്

7. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ അരച്ചത് – ഓരോ വലിയ സ്പൂൺ വീതം

8. ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ

പച്ചമുളക് – ഒന്ന്

9. ബേബി പൊട്ടേറ്റോ – പാകത്തിന്

പാകം െചയ്യുന്ന വിധം

∙വാരിയെല്ലിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ മാറ്റിവയ്ക്കുക.

∙എണ്ണ ചൂടാക്കി സവാള വഴറ്റി ഗോൾഡൻബ്രൗൺ നിറത്തില്‍‌ വറുത്തു കോരി മാറ്റിവയ്ക്കുക.

∙ഇതേ എണ്ണയിൽ വാരിയെല്ലിട്ട് മെല്ലേ വറുത്തു മാറ്റിവയ്ക്കുക. വറുത്ത വാരിയെല്ല് രണ്ടും കൂട്ടിക്കെട്ടി ക്രൗൺ പോലെയാക്കി മാറ്റിവയ്ക്കണം.

∙ഇതിലേക്ക് അ‍ഞ്ചാമത്തെ ചേരുവ അരച്ചതു ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙വെള്ളം വറ്റുമ്പോൾ കശുവണ്ടിപ്പരിപ്പ്–ഉണക്കമുന്തിരി എന്നിവ അരച്ചതും വറുത്ത ഇറച്ചിയും പാകത്തിനു വെള്ളവും േചർത്തു നന്നായി വേവിക്കുക.

∙ഇനി ഇറച്ചി ഗ്രേവിയിൽ നിന്നെടുത്ത്, ചൂടായ ഗ്രില്ലിനടിയിൽ 10 മിനിറ്റ് വയ്ക്കുക.

∙ഗ്രേവിയിലേക്കു ഗരംമസാലപ്പൊടിയും പച്ചമുളകും വറുത്തു വച്ചിരിക്കുന്ന സവാളയും േചർത്തു തിളപ്പിച്ചു വാങ്ങുക.

∙ഗ്രിൽ ചെയ്ത ഇറച്ചി അങ്ങനെ തന്നെ വിളമ്പാനുള്ള പ്ലേറ്റി ലാക്കി, മുകളിൽ ഗ്രേവി ഒഴിക്കുക.

∙ബേബി പൊട്ടേറ്റോസ് വേവിച്ചതിനൊപ്പം വിളമ്പാം.