Wednesday 14 October 2020 10:50 AM IST : By Vanitha Pachakam

വിരുന്നിലെ താരമാകാൻ ഒരു കിടിലൻ വിഭവം, ലാമ്പ് റോസ്റ്റ്!

lamb

ലാമ്പ് റോസ്റ്റ്

1. ആട്ടിൻകാൽ - ഒന്നരക്കിലോയുടേത്

2. വെളുത്തുള്ളി - 10 അല്ലി, ചതച്ചത്

തേൻ - രണ്ടു വലിയ സ്പൂൺ

കുരുമുളകു ചതച്ചത് - രണ്ടു വലിയ സ്പൂൺ

കടുകു പൊടിച്ചത് - ഒരു വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. എണ്ണ - രണ്ടു വലിയ സ്പൂൺ

നെയ്യ് - രണ്ടു വലിയ സ്പൂൺ

4. തക്കാളി - 400 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

ആപ്പിൾ ജ്യൂസ് - ഒന്നരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ ആട്ടിൻകാലിൽ നിന്ന് അധികമുള്ള കൊഴുപ്പു നീക്കി വൃത്തിയാക്കി അങ്ങിങ്ങായി വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ യോജിപ്പിച്ച്, ആ മിശ്രിതം ആട്ടിൻ കാലി‍ൽ പുരട്ടി മൂന്നു-നാലു മണിക്കൂർ വയ്ക്കുക.

∙ ഒരു വലിയ പാനിൽ എണ്ണയും നെയ്യും ചൂടാക്കി, ഇറച്ചി ചേർത്ത് എല്ലാ വശവും നന്നായി മൊരിച്ചെടുക്കണം.

∙ ഇതിലേക്കു തക്കാളിയും ആപ്പിൾ ജ്യൂസും േചർത്തിളക്കി ചെറുതീയിൽ മൂന്നു നാലു മണിക്കൂർ വേവിക്കുക. ആവശ്യമെങ്കിൽ അൽപം ചൂടുവെള്ളം േചർത്തു കൊടുക്കാം.

∙ കാൽ മുഴുവനോടെ തന്നെ പച്ചക്കറികൾ വഴറ്റിയതു ചുറ്റിനും വച്ച് വിളമ്പാം