Monday 06 September 2021 04:39 PM IST : By സ്വന്തം ലേഖകൻ

മട്ടൺ ബ്രെയിൻ കൊണ്ടൊരു സൂപ്പർ റെസിപ്പി, തീർച്ചയായും തയാറാക്കി നോക്കൂ!

bheja

മസാല ഭേജ

1.മട്ടൺ ബ്രെയിൻ – രണ്ട്

ഉപ്പ് – പാകത്തിന്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

‌2.നെയ്യ് – മൂന്നു നാലു വലിയ സ്പൂൺ

3.കുരുമുളകുപൊടി – രണ്ടു മൂന്നു വലിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

4.സവാള – രണ്ട്, അരിഞ്ഞു വറുത്തു പൊടിച്ചത്

ഗരംമസാലപ്പൊടി – ഒരു നുള്ള്

മല്ലിയില – ഒരു ചെറിയ കെട്ട്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വളരെക്കുറച്ചു വെള്ളമൊഴിച്ചു വേവിക്കുക.

∙നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ചശേഷം വേവിച്ച ബ്രെയിൻ ചേർത്തു ചെറുതീയിൽ വളരെ മെല്ലേ ഇളക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വ‌ഴറ്റി വാങ്ങുക.

∙അരിപ്പത്തിരിക്കൊപ്പം വിളമ്പാം.