Wednesday 11 November 2020 02:05 PM IST : By സ്വന്തം ലേഖകൻ

മീൻ പൊടിമാസ്, ഇതു പൊടിപൊടിക്കും!

meen

മീൻ പൊടിമാസ്

  1. ദശക്കട്ടിയുള്ള മീൻ – അരക്കിലോ, കഷണങ്ങളാക്കിയത്

  2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

    മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

    വെള്ളം – മുക്കാൽ - ഒരു കപ്പ്

  3. എണ്ണ – ഒരു വലിയ സ്പൂൺ

  4. കടുക് – ഒരു ചെറിയ സ്പൂൺ

    വറ്റൽമുളക് – നാല്

    കറിവേപ്പില – രണ്ടു തണ്ട്

  5. ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

    വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

    സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

    ചുവന്നുള്ളി കഷണങ്ങളാക്കിയത് – അരക്കപ്പ്

    പച്ചമുളക് – ഒന്ന്, അരിഞ്ഞത്

  6. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

    മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

    ഗരംമസാലപ്പൊടി – മു‌ക്കാൽ ചെറിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

  7. തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത്

  8. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

മീൻ കഷണങ്ങളിൽ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിച്ചു വറ്റിക്കുക.

ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി, കടുക്, വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്തു താളിക്കുക.

ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ചുവന്നുള്ളി എന്നിവ അരിഞ്ഞതും ചേർത്തു വഴറ്റണം.

സവാളയുടെ നിറം മാറുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. മിശ്രിതം നന്നായി ഇളക്കി വഴറ്റി യോജിപ്പിക്കണം.

മസാലയുടെ പച്ച മണം മാറുമ്പോൾ തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റുക. തക്കാളിക്കഷണങ്ങൾ വാടി തുടങ്ങുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന മീൻ കഷ്ണങ്ങളും ചേർത്തിളക്കുക.

ഏറ്റവുമൊടുവിൽ തേങ്ങ ചുരണ്ടിയത് ചേർത്തു നന്നായി വഴറ്റി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങുക. മീൻകഷണങ്ങൾ അൽപമൊന്ന് ഉടഞ്ഞിരിക്കണം.

കടപ്പാട്

ലക്ഷ്മി നായർ