Thursday 13 January 2022 11:25 AM IST : By Ammu Mathew

നെയ്ച്ചോറിനൊപ്പം വിളമ്പാൻ ഈസി മട്ടൺ ചാപ്സ്, രുചിയൂറും റെസിപ്പി!

mutchops

മട്ടണ്‍ ചോപ്സ്

1.മട്ടൺ ചോപ്സ് (വാരിയെല്ലോടു കൂടി) – ഒരു കിലോ

2.വൂസ്‌റ്റർ സോസ് – രണ്ടു വലിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ

ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.എണ്ണ – കാൽ കപ്പ്

4.സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

5.മുളകുപൊടി – ഒരു വലിയ സ്പൂൺ

മൈദ – ഒരു വലിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

7.വെണ്ണ – ഒരു വലിയ സ്പൂൺ

8.ഉരുളക്കിഴങ്ങ് – എട്ട്, വേവിച്ചത്

9.കാരറ്റ്, കോളിഫ്‌ളവർ, ബീൻസ്, ഇവ തിളച്ചവെള്ളത്തിൽ ഇട്ടു വാട്ടിയെടുത്തത് – ഒപ്പം വിളമ്പാൻ

പാകം ചെയ്യുന്ന വിധം‌

∙മട്ടൺ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ പുരട്ടി രണ്ടു മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാക്കി സവാള വഴറ്റി, ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടിയും മൈദയും വിതറി ചെറുതീയിൽ വഴറ്റുക.

‌∙ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന മട്ടനും പാകത്തിനുപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇതു പ്രഷർകുക്കറിലേക്കു മാറ്റി അരക്കപ്പ് വെള്ളം ചേർത്ത് 20–25 മിനിറ്റ് വേവിക്കുക.

∙മട്ടൺ വെന്ത ശേഷം ഒരു വലിയ സ്പൂൺ വെണ്ണ ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുണം. ഇതിലേക്ക് ഉരുളക്കിഴങ്ങു വേവിച്ചതും ചേർത്തിളക്കി ചെറുതീയിലാക്കി വയ്ക്കുക.

∙പരന്ന പാത്രത്തിലേക്കു മാറ്റി വേവിച്ച പച്ചക്കറികൾക്കൊപ്പം വിളമ്പാം.