Tuesday 03 December 2024 11:43 AM IST

അപാര രുചിയിൽ ഒരു തനി നാടൻ കോഴിക്കറി, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

chciken curry

നാടൻ കോഴിക്കറി

1.ചിക്കൻ – ഒരു കിലോ

2.തക്കാളി – മൂന്ന്

3.വെളുത്തുള്ളി – അഞ്ച് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – മൂന്ന്

പെരുംജീരകം – ഒന്നര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.തേങ്ങാക്കൊത്ത് – കാൽ കപ്പ്

6.വറ്റൽമുളക് – നാല്, മുറിച്ചത്

കറിവേപ്പില – ഒരു തണ്ട്

7.സവാള – നാല്, അരിഞ്ഞത്

8.മല്ലിപ്പൊടി – നാലു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾ‌പ്പൊടി – ഒരു ചെറിയ സ്പൂൺ

9.ഉപ്പ് – പാകത്തിന്

വെള്ളം – ഒന്നരക്കപ്പ്

10.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙തക്കാളി തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് ഇട്ട ശേഷം തണുത്ത വെള്ളത്തിൽ ഇട്ട് തൊലി കളഞ്ഞ് മൂന്നാമത്തെ ചേരുവയും ചേർത്തു മയത്തിൽ അരച്ചു വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുക്കണം.

∙നിറം മാറി തുടങ്ങുമ്പോൾ ആറമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ അരച്ചു വച്ചിരിക്കുന്ന തക്കാളി മിശ്രിതവും ചേർത്തിളക്കണം.

∙എണ്ണ തെളിയുമ്പോൾ ചിക്കൻ കഷണങ്ങളും ചേർത്തിളക്കി പാകത്തിമുപ്പും വെള്ളവും ചേർത്തു മൂടി വച്ചു വേവിക്കുക.

∙വെന്തു പാകമാകുമ്പോൾ മൂടി തുറന്നു വച്ച് അ‍ഞ്ചു മിനിറ്റു വേവിക്കണം. കുറുകി വരുമ്പോൾ കറിവേപ്പില ചേർത്തിളക്കി വാങ്ങാം.