Monday 29 July 2024 04:52 PM IST : By സ്വന്തം ലേഖകൻ

പോർക്ക് ഡ്രൈ ഫ്രൈ, ചോറിനൊപ്പം കലക്കൻ കോമ്പിനേഷൻ!

porkkkkkkk

പോർക്ക് ഡ്രൈ ഫ്രൈ

1.പോർക്ക് – അരക്കിലോ

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കാശ്മീരി മ‌ുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – അര വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

5.സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്

6.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

7.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

8.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙പോർക്ക് നന്നായി കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ഒഴിച്ചു പ്രഷർ കുക്കറിൽ വേവിച്ചു വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ സവാള ചേര്‍ത്തു വഴറ്റി ഗോള്‍ഡൻ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വേവിച്ചു വച്ചിരിക്കുന്ന പോർക്കു ചേർത്തു വഴറ്റി വെള്ളം വറ്റുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി വരട്ടിയെടുക്കമം.

∙കറിവേപ്പില ചേർത്തിളക്കി വാങ്ങാം.