Thursday 23 September 2021 04:29 PM IST : By Vanitha Pachakam

ചോറിനൊപ്പം വിളമ്പാം രുചിയൂറും ചെമ്മീൻ കറി, ഈസി റെസിപ്പി!

chemmeeee

ചെമ്മീൻ കറി

1. ചെമ്മീൻ - അരക്കിലോ

2. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂൺ

3. കടുക് - അര ചെറിയ സ്പൂൺ

ഉലുവ - കാൽ ചെറിയ സ്പൂൺ

കറിവേപ്പില - ഒരു തണ്ട്

4. സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത്

ചുവന്നുള്ളി - 150 ഗ്രാം, മുഴുവനോടെ

ഇഞ്ചി - ഒരു വലിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി - ഒരു കുടം അരിഞ്ഞത്

5. മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

ഉലുവാപ്പൊടി - കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി - കാൽ ചെറിയ സ്പൂൺ

6. തക്കാളി - ഒന്ന്, ചെറുതായി അരിഞ്ഞത്

7. പച്ചമുളക് - മൂന്ന്, അരിഞ്ഞത്

കുടംപുളി - രണ്ടു കഷണം

ഉപ്പ് - പാകത്തിന്

8. തേങ്ങാക്കൊത്ത് - അരക്കപ്പ്

9. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ

കറിവേപ്പില - രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ, നാരും തൊണ്ടും കളഞ്ഞു വൃത്തിയാക്കണം.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ വെള്ളത്തിൽ കുതിർത്തതു ചേർത്തിളക്കി നന്നായി മൂപ്പിക്കുക.

∙ മസാല മൂത്ത മണം വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തിളക്കണം.

∙ എണ്ണ തെളിഞ്ഞു വരുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി പാകൗത്തിനു വെള്ളം ചേർത്തു തിളപ്പിക്കുക.

∙ തിളയ്ക്കുന്ന വെള്ളത്തിലേക്കു ചെമ്മീനും തേങ്ങാക്കൊത്തും ചേർത്തു വേവിച്ചു വറ്റിക്കുക.

∙ നന്നായി വറ്റിയ ശേഷം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങുക.