Tuesday 01 August 2023 03:02 PM IST : By സ്വന്തം ലേഖകൻ

കിടിലൻ രുചിയിൽ കാട മസാല, ഈസി റെസിപ്പി ഇതാ!

quail

കാട മസാല

1.കാട – നാല്

2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

3.ചുവന്നുള്ളി, അരിഞ്ഞത് – കാൽ കപ്പ്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

4.തക്കാളി – ഒന്ന്, അരച്ചത്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.വെളുത്തുള്ളി – കാൽ കപ്പ്

ഇഞ്ചി – ഒരിഞ്ചു കഷണം

മല്ലി – ഒന്നര വലിയ സ്പൂൺ

വറ്റൽമുളക് – നാല്

കുരുമുളക് – ഒന്നര വലിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – രണ്ട്

ഏലയ്ക്ക – രണ്ട്

7.ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

8.പച്ചമുളക് – രണ്ട്

മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കാട നന്നായി കഴുകി കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙സവാള ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙ആറാമത്തെ ചേരുവ മിക്സിയിൽ അരച്ചതും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ കാട ചേർക്കുക.

∙പാകത്തിനുപ്പും വെള്ളവും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙വെന്തു പാകമാകുമ്പോൾ എട്ടാമത്തെ ചേരുവയും ചേർത്തിളക്കി വരട്ടിയെടുക്കാം.