Friday 24 May 2024 04:01 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ ഷെസ്‌വാൻ ചിക്കൻ റൈസ്, വീക്കെൻഡ് ആഘോഷമാക്കാൻ ഈസി റെസിപ്പി!

chicikkkknnn

ഷെസ്‌വാൻ ചിക്കൻ റൈസ്

1.വറ്റൽമുളക് – ആറ്

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.വെളുത്തുള്ളി – ഒരു ചെറിയ സ്പൂൺ

സെലറി, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

4.ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ

സോയ സോസ് – ഒരു ചെറിയ സ്പൂൺ‌

വിനാഗിരി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

5.ചിക്കൻ ബ്രെസ്‌റ്റ് – 300 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്

6.‌ബസ്മതി അരി, വേവിച്ചത് – ഒന്നരക്കപ്പ്

7.കുരുമുളകുപൊടി – പാകത്തിന്

8.സ്പ്രിങ് അണിയൻ, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വറ്റൽമുളക് കുരുകളഞ്ഞു ചൂടുവെള്ളത്തിൽ കുതിർത്ത് അരച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവയും അരച്ച മുളകും ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ വഴറ്റണം.

∙ചിക്കനും ചേർത്തു വഴറ്റി അഞ്ചു മിനിറ്റു വേവിക്കുക.

∙ഇതിലേക്ക് വേവിച്ച അരി ചേർത്തിളക്കി യോജിപ്പിക്കുക.

∙കുരുമുളകുപൊടി വിതറി സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.